മക്കളോടൊപ്പം ഹജ്ജും ഉംറയും നിർവഹിക്കാൻ പോകുന്നവർ കുട്ടികളുമായി ബന്ധപ്പെട്ട ഈ പ്രധാന മസ്അലകൾ ശ്രദ്ധിച്ചു വായിച്ചു പഠിക്കുക
കുട്ടികളെ നമുക്ക് രണ്ടായി തിരിക്കാം:
1) വകതിരിവുള്ള കുട്ടികൾ (ഏകദേശം ഏഴു വയസ്സായ കുട്ടി നല്ലതും ചീത്തയും ഇടതും വലതും ഒക്കെ വേർതിരിച്ചു മനസ്സിലാക്കാൻ കഴിയുന്ന പ്രായം )
2)വകതിരിവില്ലാത്ത കുട്ടികൾ (ഈ വയസ്സ് തികയാത്തവർ )
- വകതിരിവുള്ള കുട്ടികളെ ഉംറ ചെയ്യിപ്പിക്കുപോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
1) പിതാവിനെയോ പിതാവ് ഇല്ലാത്തപ്പോൾ വലിയ ഉപ്പയുടെയും അതുമല്ലെങ്കിൽ പിതാവ് ഏൽപ്പിച്ച വ്യക്തിയുടെയോ സമ്മതത്തോടെ മാത്രമേ കുട്ടികൾക്ക് സ്വയം ഇഹ്റാം ചെയ്യാൻ പറ്റൂ .അല്ലെങ്കിൽ പിതാവിന് ആ കുട്ടിയെ ഇഹ്റാമിൽ ആക്കാം (ഞാൻ എന്റെ മകൻ മുഹമ്മദിനെ ഇഹ്റാമിൽ ആക്കി എന്നോ മുഹരിമാക്കി എന്നോ പിതാവ് കരുതിയാൽ മതി )