- ഇഹ്റാം ചെയ്ത ശേഷം സ്ത്രീകൾക്ക് മുഖവും മുൻകൈയും മറയും വിധം പുതച്ചു കിടക്കാൻ പറ്റുമോ? പുരുഷന്മാർക്ക് തല മറയും വിധത്തിലും പറ്റുമോ?
രണ്ടും പറ്റില്ല. പുരുഷന് തല ഒന്നും കൊണ്ട് മറക്കാൻ പറ്റാത്ത പോലെ സ്ത്രീക്ക് മുഖവും ഒന്നും കൊണ്ട് മറക്കാൻ പാടില്ല . അന്യപുരുഷന്മാർ കാണുമെന്നു കണ്ടാൽ മുഖത്ത് തട്ടാത്ത രൂപത്തിൽ മറക്കണം.
സ്ത്രീയുടെ മുൻകൈകൾ ആ വിധിയല്ല, കയ്യൂർ പോലുള്ളവ ധരിക്കാൻ പാടില്ല എന്നേയുള്ളൂ.
നീണ്ട മകന് കൊണ്ടോ മറ്റോ കൈ മറഞ്ഞു നിന്ന് എന്നതുകൊണ്ട് കുഴപ്പമില്ല .
അപ്പോൾ അവൾക്ക് ത്വവാഫിൽ ഭർത്താവിന്റെ കൈപിടിച്ച് ത്വവാഫ് ചെയ്യാൻ കയ്യിൽ ഒരു ടവ്വൽ ചുറ്റിയാൽ മതി. എന്നാൽ ഒരു മുറിയാതെ കൂട്ടം തെറ്റാതെ കൈപിടിച്ചു (ആ ചുറ്റിയ ടവറിന് മുകളിലൂടെ പിടിച്ചു ) വേണമെങ്കിൽ തവാഫ് ചെയ്യാം.
ഇഹ്റാമിൽ ഇരിക്കെ ഉറങ്ങുമ്പോൾ, പുരുഷൻ തലമുടി പുതുക്കുന്നതും സ്ത്രീ മുഖം മൂടുന്ന വിധം പുതുക്കുന്നതും ഹറാമാണ്. ഫിദിയ നിർബന്ധമാകും