spot_img

ഉദ്ധേശ ലക്ഷ്യങ്ങള്‍

സാമൂഹ്യ, സാംസ്കാരിക, വിദ്യാഭ്യാസ, പ്രബോധന, കലാ, കായിക, ആരോഗ്യ മേഖലകളിലും ജീവകാരുണ്യ രംഗത്തും ഇസ്ലാമിന്‍റെ ചട്ടക്കൂടില്‍ നിന്ന് കൊണ്ട് പ്രവര്‍ത്തിക്കുക.

പ്രവാസികളെ ഇസ്ലാമികമായി സമുദ്ധരിക്കുക.

മദ്യം, മയക്കുമരുന്ന്, തീവ്രവാദം, ഭീകരവാദം, അഴിമതി, ദുര്‍നടപ്പ്, സ്വജനപക്ഷപാതം തുടങ്ങിയ തിന്മകള്‍ക്കെതിരെ ബോധവല്‍ക്കരണം നടത്തുക.
അഹലു സുന്നത്തി വല്‍ ജമാഅത്തിന്‍റെ ആശയാദര്‍ശങ്ങളില്‍ വിശ്വസിക്കുന്ന ഭിന്നിച്ചു നില്‍ക്കുന്ന വിഭാഗങ്ങളെ ഒരു കുടക്കീഴില്‍ കൊണ്ടുവരാനായി പ്രവര്‍ത്തിക്കുക.

പ്രവര്‍ത്തനങ്ങള്‍

  • നൂതനമായ സാങ്കേതിക സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തി പ്രബോധന പ്രവര്‍ത്തനങ്ങളിലും സാമൂഹിക സേവനങ്ങളിലും ഏര്‍പ്പെടുക.
  • പ്രവാസികള്‍ക്കിടയിലെ മൂല്യച്യുതിക്കെതിരെ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുക.
  • പ്രവാസികളായ സാധാരണക്കാര്‍, വിദ്യാസമ്പന്നര്‍, വ്യവസായികള്‍, കുടുംബിനികള്‍, വിദ്യാര്‍ഥികള്‍, ഉന്നത തസ്തികകളില്‍ ജോലി ചെയ്യുന്നവര്‍ തുടങ്ങിയവര്‍ക്കിടയില്‍ പ്രബോധന, ബോധവല്‍ക്കരണപരിപാടികള്‍ നടത്തുക.
  • ഇസ്ലാമേതര മത വിഭാഗങ്ങള്‍ക്കിടയില്‍ ഇസ്ലാമിന്‍റെ സന്ദേശം എത്തിക്കുക
  • സമുദായത്തിലെ സുന്ന്യേതര വിഭാഗങ്ങള്‍ക്കിടയില്‍ സുന്നത്ത് ജമാഅത്തിന്‍റെ സന്ദേശം എത്തിക്കുക.

ഹജ്ജ് ഉംറ സംശയങ്ങളും മറുപടിയും

ഇഹ്റാം ചെയ്ത ശേഷം സ്ത്രീകൾക്ക് മുഖവും മുൻകൈയും മറയും വിധം പുതച്ചു കിടക്കാൻ പറ്റുമോ? പുരുഷന്മാർക്ക് തല മറയും വിധത്തിലും പറ്റുമോ? രണ്ടും പറ്റില്ല. പുരുഷന് തല ഒന്നും കൊണ്ട് മറക്കാൻ പറ്റാത്ത പോലെ...

കുട്ടികളെ ഉംറ ചെയ്യിപ്പിക്കുന്നവർ ശ്രദ്ധിക്കേണ്ട വളരെ പ്രധാനപ്പെട്ട ചില കാര്യങ്ങൾ

മക്കളോടൊപ്പം ഹജ്ജും ഉംറയും നിർവഹിക്കാൻ പോകുന്നവർ കുട്ടികളുമായി ബന്ധപ്പെട്ട ഈ പ്രധാന മസ്അലകൾ ശ്രദ്ധിച്ചു വായിച്ചു പഠിക്കുക കുട്ടികളെ നമുക്ക് രണ്ടായി തിരിക്കാം:1) വകതിരിവുള്ള കുട്ടികൾ (ഏകദേശം ഏഴു വയസ്സായ കുട്ടി നല്ലതും ചീത്തയും...

അന്യ സ്ത്രീകളെ സ്പർശിച്ച് വുളു മുറിയാതെ തവാഫു പൂർത്തിയാക്കാനുള്ള ടിപ്സുകൾ

ഇഹ്റാമിൽ അല്ലാത്തവർക്ക് ഉള്ള മാർഗങ്ങൾ ബിസ്മി ചൊല്ലുക, വായിൽ വെള്ളം കൊപ്ലിക്കുക, തല മുഴുവനും തടവുക പോലുള്ള സുന്നത്തുകൾ എല്ലാം പാലിച്ചുകൊണ്ട് ഇഖ്‌ലാസ് ഉള്ള വുളുഹ് ചെയ്യുക ഫുൾകൈ ഉള്ള ഷർട്ടും ഫാന്റും/തോമ്പ് തിരിക്കുക കാലിന് നല്ല...